Wednesday 15 August 2012

വിളിപ്പാടകലെ ജീവന്റെ മാലാഖമാര്‍

എവിടെയെങ്കിലും അപകടം നടന്നാല്‍ 102 എന്ന മൂന്നക്കനമ്പറില്‍ അമര്‍ത്തൂ... 'ഏഞ്ചല്‍' നിങ്ങളുടെ സഹായത്തിനെത്തും.
വഴിയിലൊരു അപകടം. ചോരയില്‍ക്കുളിച്ചു കിടക്കുന്നവരുടെ നിലവിളികള്‍ കാതുകളില്‍ വന്നലയ്ക്കുന്നു. അവരെ എങ്ങനെയും രക്ഷപ്പെടുത്തണമെന്നുണ്ട് നിങ്ങള്‍ക്ക്. എന്നാല്‍ തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങളൊന്നും നിര്‍ത്തുന്നതേയില്ലെങ്കിലോ? വിഷമിക്കേണ്ട. ഇതാ, ഒരു വിളിപ്പാടകലെ വാഹനങ്ങളുണ്ട്. കൊച്ചുവാഹനമൊന്നുമല്ല, ആബുലന്‍സ് തന്നെ. 102 എന്ന മൂന്നക്ക നമ്പറിലേക്ക് വിരലമര്‍ത്തൂ. അപകടം നടന്ന സ്ഥലത്തിനടുത്ത് എവിടെയെങ്കിലും ആംബുലന്‍സ് ഉണ്ടെങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ മുന്നിലേക്കു പാഞ്ഞെത്തിയിരിക്കും.

ഇത് മായവും മന്ത്രവുമൊന്നുമല്ല. ഏഞ്ചല്‍ എന്ന ടെക്‌നോ ചാരിറ്റി പദ്ധതിയാണ് രക്ഷയ്‌ക്കെത്തുന്നത്. ഏഞ്ചല്‍ എന്നാല്‍ ആക്ടീവ് നെറ്റ്‌വര്‍ക് ഗ്രൂപ്പ് ഓഫ് എമര്‍ജന്‍സി ലൈഫ് സേവേഴ്‌സ്. 102 എന്ന സൗജന്യ നമ്പറിലേക്ക് അപകടം നടന്ന സ്ഥലം ഏതാണെന്ന് വിളിച്ചറിയിച്ചാല്‍ മതി. ഓട്ടോമാറ്റിക്കായി അതിനടുത്തുള്ള ആംബുലന്‍സിന് വിവരമെത്തും. അങ്ങനെയാണ് ആംബുലന്‍സ് അപകടസ്ഥലത്ത് കുതിച്ചെത്തുന്നത്.

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് എന്നീ അഞ്ച് ജില്ലകളിലാണ് ഏഞ്ചല്‍ ഇപ്പോള്‍ ഉള്ളത്. കണ്ണൂരില്‍ 30 വാഹനങ്ങള്‍ ഇതിന്റെ സേവനത്തിലുണ്ട്. ഇത് ഈ വര്‍ഷം 100 ആക്കും. കോഴിക്കോട് ജില്ലയില്‍ 110 വാഹനങ്ങളില്‍ ഈ സംവിധാനം ഉണ്ട്. ഇനി അപകടത്തില്‍പ്പെട്ടവരെ കൃത്യസമയത്ത് ആസ്പത്രിയിലെത്തിക്കാന്‍ വാഹനം കിട്ടാതെ ആരുടെയെങ്കിലും ജീവന്‍ അപകടത്തിലാകുമെന്ന പേടി വേണ്ട. ഒരു വിളിപ്പാടകലെ ഏഞ്ചലുണ്ട്. വഴിയിലൊരു അപകടം. ചോരയില്‍ക്കുളിച്ചു കിടക്കുന്നവരുടെ നിലവിളികള്‍ കാതുകളില്‍ വന്നലയ്ക്കുന്നു. അവരെ എങ്ങനെയും രക്ഷപ്പെടുത്തണമെന്നുണ്ട് നിങ്ങള്‍ക്ക്. എന്നാല്‍ തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങളൊന്നും നിര്‍ത്തുന്നതേയില്ലെങ്കിലോ? വിഷമിക്കേണ്ട. ഇതാ, ഒരു വിളിപ്പാടകലെ വാഹനങ്ങളുണ്ട്. കൊച്ചുവാഹനമൊന്നുമല്ല, ആബുലന്‍സ് തന്നെ. 102 എന്ന മൂന്നക്ക നമ്പറിലേക്ക് വിരലമര്‍ത്തൂ. അപകടം നടന്ന സ്ഥലത്തിനടുത്ത് എവിടെയെങ്കിലും ആംബുലന്‍സ് ഉണ്ടെങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ മുന്നിലേക്കു പാഞ്ഞെത്തിയിരിക്കും.

ഇത് മായവും മന്ത്രവുമൊന്നുമല്ല. ഏഞ്ചല്‍ എന്ന ടെക്‌നോ ചാരിറ്റി പദ്ധതിയാണ് രക്ഷയ്‌ക്കെത്തുന്നത്. ഏഞ്ചല്‍ എന്നാല്‍ ആക്ടീവ് നെറ്റ്‌വര്‍ക് ഗ്രൂപ്പ് ഓഫ് എമര്‍ജന്‍സി ലൈഫ് സേവേഴ്‌സ്. 102 എന്ന സൗജന്യ നമ്പറിലേക്ക് അപകടം നടന്ന സ്ഥലം ഏതാണെന്ന് വിളിച്ചറിയിച്ചാല്‍ മതി. ഓട്ടോമാറ്റിക്കായി അതിനടുത്തുള്ള ആംബുലന്‍സിന് വിവരമെത്തും. അങ്ങനെയാണ് ആംബുലന്‍സ് അപകടസ്ഥലത്ത് കുതിച്ചെത്തുന്നത്.

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് എന്നീ അഞ്ച് ജില്ലകളിലാണ് ഏഞ്ചല്‍ ഇപ്പോള്‍ ഉള്ളത്. കണ്ണൂരില്‍ 30 വാഹനങ്ങള്‍ ഇതിന്റെ സേവനത്തിലുണ്ട്. ഇത് ഈ വര്‍ഷം 100 ആക്കും. കോഴിക്കോട് ജില്ലയില്‍ 110 വാഹനങ്ങളില്‍ ഈ സംവിധാനം ഉണ്ട്. ഇനി അപകടത്തില്‍പ്പെട്ടവരെ കൃത്യസമയത്ത് ആസ്പത്രിയിലെത്തിക്കാന്‍ വാഹനം കിട്ടാതെ ആരുടെയെങ്കിലും ജീവന്‍ അപകടത്തിലാകുമെന്ന പേടി വേണ്ട. ഒരു വിളിപ്പാടകലെ ഏഞ്ചലുണ്ട്.

Ref: http://www.mathrubhumi.com/